Tuesday, 15 August 2017







A Short Film
CASHLESS
By Jagadeesh


Location: Doha, Qatar



******ക്യാഷ്‌ലെസ്സ്******
പളനി: ഓഫീസിലെ  നാളുകൾ....ജോലി ചെയ്തുകൊണ്ടിരിക്കുന്നു...
ഫോൺ റിങ് ചെയ്യുന്ന ശബ്ദം. ഫോൺ അറ്റൻഡ് ചെയ്യുന്നു. ഏതോ സപ്പ്ളെയർ ആണ്. അവരോടു സന്തോഷത്തോടെ സംസാരിച്ചു ഫോൺ വെക്കുന്നു..
സമയം അഞ്ചു മാണി വാച്ചിൽ നോക്കുന്നു. കമ്പ്യൂട്ടർ ഷട് ഡൌൺ ചെയ്തു പോകാൻ തയ്യാറാവുന്നു.
വീട്ടിലേക്കുള്ള പതിവ് ഫോൺ കാൾ.
പളനി:" ഹാലോ എന്തുണ്ട് വിശേഷം...ഇന്നെന്താ  പരിപാടി...കുട്ടികൾ എവിടെ... ഫുഡ് കഴിച്ചോ...പൈസ വല്ലതും ആവശ്യമുണ്ടോ.... ഉണ്ടെങ്കിൽ പറയണം... ഞാൻ കുറച്ചു പൈസ അയച്ചിട്ടുണ്ട്... നല്ലതുപോലെ കുഞ്ഞുങ്ങളെ നോക്കണം...ആ ... ആ... ഞാൻ കഴിച്ചു...ഇപ്പോഴാ ഓഫീസിൽ നിന്നും വന്നത്... ഞാൻ കുളികഴിഞ്ഞിട്ടു വിളിക്കാം..."
(വീഡിയോ മോഷൻ സ്പീഡിൽ കാണിക്കുന്നു)
രാവിലെ ഫോൺ അലാറം അടിക്കുന്ന ശബ്ദം... ഉണ്ടാക്കുന്നതിനു മുൻപ് വന്നിരിക്കുന്ന മെസ്സേജ് നോക്കുന്നു...
അമ്പരപ്പോടെ ചാടി എഴുന്നേൽക്കുന്നു...തലയ്ക്കു കൈ വെച്ച് കൊണ്ട് ബെഡിൽ ഇരിക്കുന്നു.
ഖത്തറിന് ഉപരോധം ഏർപ്പെടുത്തിയിരിക്കുന്ന ന്യൂസ്.. (മൊബൈൽ സ്ക്രീൻ ഡിസ്പ്ലേ )
ഭഗവാനെ ഇനി എന്ത് ചെയ്യും..എല്ലാവരും ബുദ്ധിമുട്ടിലാവുമല്ലോ.... ഫോൺ റിങ് ചെയ്യുന്ന ശബ്ദം... വീട്ടുകാരി ആണ്.. (ഡിസ്പ്ലേ സ്‌ക്രീനിൽ വൈഫിന്റെ ഫോട്ടോ കാണുന്നു)
ഫോൺ കട്ട് ചെയ്തു തിരിച്ചു വിളിക്കുന്നു...
പളനി:"ഹാലോ ...ആ ..അറിയില്ല. ഞാൻ എഴുന്നേറ്റെയുള്ളു. ..ഓഫീസിലോട്ടു ചെല്ലട്ടെ.. എന്നിട്ടു പറയാം. നീ വിഷമിക്കാതെ കുഴപ്പം ഒന്നും ഉണ്ടാവില്ല."..
ബെഡിൽ നിന്നും എഴുന്നേൽക്കുന്നു.. കുളിച്ചു റെഡിയായി വന്നു ഡ്രസ്സ് ധരിക്കുന്നു
(ഷർട്ട് ഇടുന്നതും മുടി ചീകുന്നതുമായ സീൻ)
ഓഫീസിൽ എത്തിയിട്ട് തിരിച്ചു എത്തുന്നു ..മുഖത്ത് ടെൻഷൻ ഉണ്ട്...
വന്നപാടെ ബെഡിൽ സങ്കടത്തോടെ ഇരിക്കുന്നു. കുപ്പിയിൽ ഇരുന്ന വെള്ളം എടുത്തു കുടിക്കുന്നു
ഷർട്ടും ടൈയും ഊരി  മാറ്റി കട്ടിലിൽ മലർന്നു കിടക്കുന്നു...
ഫോൺ റിങ് ചെയ്യുന്ന ശബ്ദം.. ഭാര്യയാണ്...
പളനി കട്ട് ചെയ്തു തിരിച്ചു വിളിക്കുന്നു . “ആ കുഴപ്പമില്ല ഞാൻ കുറച്ചു തിരക്കിലാണ് പിന്നെ വിളിക്കാം...”
ഫോൺ എടുത്തു സുഹൃത്തിനെ വിളിക്കുന്നു..
പളനി: "ഹാലോ ഫൈസലെ "...
ഫൈസൽ: (അങ്ങേത്തലക്കൽ). "ഹാലോ... പളനി..പറയെടാ..എന്താ വിളിച്ചേ..."
പളനി: "എടാ നീ അറിഞ്ഞോ കാര്യങ്ങൾ.. നിങ്ങളുടെ കമ്പനിയിൽ കുഴപ്പം ഉണ്ടോ."
ഫൈസൽ: "ഇവിടെ ഇതുവരെ കുഴപ്പം ഇല്ല. ഇത് ഖത്തർ കമ്പനി ആയതിനാൽ പ്രോബ്ലം ഇല്ലെന്നു തോന്നുന്നു. മുൻപോട്ടു എങ്ങനാണെന്നു അറിയില്ല."
പളനി: " ഞങ്ങളുടേത് സൗദി കമ്പനി ആയതിനാൽ ക്ലോസ് ചെയ്യുമെന്നാ  പറയുന്നത്. വേറെ ജോലി കിട്ടാൻ ചാൻസ് ഉള്ളോർകു എൻ ഓ സി കൊടുക്കുമെന്ന പറയുന്നേ. ഒരു മാസത്തിനുള്ളിൽ ജോലി കണ്ടു പിടിക്കണം. അല്ലെങ്കിൽ നാട്ടിൽ പറഞ്ഞു വിടും. ഇവിടെ ബാങ്കിൽ ലോൺ ഉള്ളതിനാൽ പോകാൻ  പറ്റില്ല. നാട്ടിലും കടങ്ങൾ ഉണ്ട്. എങ്ങേനെലും ഒരു ജോലി കണ്ടു പിടിക്കണം. "
ഫൈസൽ : "മനസ്സിലാക്കുന്നെണ്ടെടാ... ഇപ്പോൾ പെട്ടെന്ന് ഇങ്ങനെ സംഭവിച്ചതാണ് പ്രോബ്ലം... ആരും ഉടനെയൊന്നും റിക്രൂട് ചെയ്യും എന്ന് തോന്നുന്നില്ല.സാരമില്ല നീ വിഷമിക്കണ്ട.. ഞങ്ങളൊക്കെ ഉണ്ടല്ലോ ഇവിടെ."
പളനി: "താങ്ക്സ് ഡാ. ഞാൻ ഒരു കാര്യം ചോദിക്കട്ടെ..  ഈ മാസം സാലറി കിട്ടുമെന്ന് തോന്നുന്നില്ല. വാടക കൊടുക്കാറായി.. ഉണ്ടായിരുന്നത് നാട്ടിലേക്ക് അയച്ചു. വാടക കൊടുത്തില്ലേൽ മാറിക്കൊള്ളാനാണ് ഫ്ലാറ്റ് കാരൻ പറയുന്നത്. അങ്ങനാണേൽ നിന്റെ കൂടെ എനിക്ക് താമസിക്കാൻ പറ്റുമോ. "
ഫൈസൽ: "അയ്യോടാ... എന്റെ റൂമിൽ ഇടയില്ല.. ഞാൻ നോക്കട്ടെ.. നിന്നെ ഞാൻ കുറച്ചു കഴിഞ്ഞു വിളിക്കാം. "
ഫോൺ കട്ട് ചെയ്യുന്നു
ഫൈസൽ ഓഫീസിൽ - ഫോൺ എടുത്തു കോൺടാക്ട് എടുക്കുന്നു. ഡയൽ ചെയ്യുന്നു  "എടാ.. നിങ്ങളുടെ റൂമിലുള്ള ജോസ് നാട്ടിൽ പോയെന്നല്ലേ  പറഞ്ഞെ.അങ്ങനാണേൽ ആ ഒഴിവിൽ എന്റെ ഒരു കൂട്ടുകാരൻ ഉണ്ട് അവനെ ഒരു മാസത്തേക്ക് താമസിപ്പിക്കാൻ പറ്റുമോ. ആള് പാവമാണ്. ഈ പ്രശനം കാരണം ജോലി പോയ അവസ്ഥയിലാണ്. "
സ്യൂട് കേസ്  എടുത്തുകൊണ്ടു റൂമിലേക്ക് കയറി വരുന്ന പളനി . ഫൈസൽ റൂമിലുള്ള ആളെ പരിചയപ്പെടുത്തുന്നു.  (വീഡിയോ ബാക്ക്ഗ്രൗണ്ട് മ്യൂസിക് മാത്രം)
ഫൈസൽ പളനിയോട്: "നീ  വിഷമിക്കണ്ട.. തത്കാലം ഇവിടെ നില്ക്കു... നമ്മുക്ക് വേറെ ജോലി നോക്കാം... എന്നാൽ ഞാൻ പോകുന്നു.. എന്തേലും ആവശ്യമുണ്ടേൽ വിളിക്ക്  "
ഫൈസൽ പോകുന്നു.
പളനി രാവിലെ എഴുന്നേൽക്കുന്നു.. ലാപ്ടോപ്പ് തുറന്നു മെയിൽ എടുത്തു  ബയോഡാറ്റ അയക്കുന്നു. വിളിക്കാനായി എടുക്കുന്നു... ഫോൺ ബാലൻസ് തീർന്നു..ക്യാഷ് നോക്കിയപ്പോൾ കൈയിൽ ക്യാഷ് ഇല്ല. റൂമിലുള്ള ആളോട് ചോദിയ്ക്കാൻ മടി...
മടിയോടു കൂടി പളനി: "അത്... അത്... ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ "
അഖിൽ: " എന്താ ... എന്ത് വേണമെന്ന് പറയു.. "
പളനി : "എനിക്ക് കുറച്ചു ക്യാഷ് തരാമോ... ഫോൺ ഒന്നു ചാർജ് ചെയ്യണം.. പിന്നെ കുറച്ചു സാധനങ്ങൾ വാങ്ങണം".
അഖിൽ പേഴ്സ് തുറന്നു ക്യാഷ് കൊടുക്കുന്നു " ഒന്നും പേടിക്കണ്ട.. ഫുഡിനുള്ളത് എല്ലാം ഇവിടെ ഉണ്ട്. "
പളനി ചിരിക്കുന്നു... " താങ്ക്സ് "
കുറെ നാളുകൾക്കു ശേഷം (സ്‌ക്രീനിൽ എഴുതി കാട്ടുന്നു.)
അഖിൽ ഫോൺ വിളിക്കുന്നു...എടാ.. നീ കൊണ്ട് വന്ന വിട്ട പളനി വന്നിട്ട് ഒരു മാസം ആകാറായി. ആള് ഇപ്പോൾ ഒന്നും മിണ്ടാറില്ല... എപ്പോഴും എന്തേലും ആലോചിച്ചോണ്ടിരിക്കും ... റൂമിൽ ജോസ് നാട്ടിൽ നിന്ന് വന്നു... ആളുടെ അവസ്ഥ കണ്ടു റൂമിൽ തന്നെ കിടന്നോളാൻ അവൻ പറഞ്ഞു.. പുള്ളിക്കാരന് കിടക്കാൻ സൗകര്യം  ഒന്നും ഇല്ല.. ബെഡ് വാങ്ങി കൊടുക്കാമെന്നു പറഞ്ഞു. ആൾക്ക് വേണ്ടെന്ന പറയുന്നത്.. താഴെ ഷീറ്റ് വിരിച്ചാ  കിടപ്പു..ഭക്ഷണം കഴിക്കാൻ വിളിച്ചാൽ വരാറില്ല.. പിന്നെ എടാ... എന്നോട് കുറച്ചു ക്യാഷ് അയാൾ വാങ്ങിയിരുന്നു ജോലി കിട്ടിക്കഴിഞ്ഞു തരാമെന്ന പറഞ്ഞിരുന്നേ. ജോലി കിട്ടാത്തത് കൊണ്ട് തരും എന്ന് തോന്നുന്നില്ല.. ഞാൻ ഈയിടെ അയാളോട് ദേഷ്യപ്പെട്ടു സംസാരിച്ചു.. ഇപ്പോൾ അതോർത്തു വിഷമം ഉണ്ട്."
ഫൈസൽ : " ഞാൻ ഒരു രണ്ടു ദിവസത്തിനുള്ളിൽ അങ്ങോട്ട് വരാം.. ഒരു കാര്യം ശെരിയാക്കാനുണ്ട്"
വെയിലത്ത് നടന്നു വരുന്ന പളനി.... കൈയിൽ ഒരു ഫയൽ ഉണ്ട്.. ടവൽ എടുത്തു മുഖം തുടക്കുന്നു... മുകളിലേക്ക് സൂര്യനെ നോക്കുന്നു.. വെയിൽ... (സീൻ മാത്രം..)
റൂമിലേക്ക് ഫൈസൽ കയറി വരുന്നു. കൂടെ ഒരാളും ഉണ്ട്.
രണ്ടു ദിവസം കഴിഞ്ഞു (സ്‌ക്രീനിൽ എഴുതി കാണിക്കുന്നു)
പളനി നിലത്തു വിരിച്ച ബെഡ്ഷീറ്റിൽ ചുരുണ്ടു കൂടി കിടക്കുന്നു... വശം തിരിഞ്ഞാണ് കിടപ്പു
ഫൈസൽ നിലത്തു പളനിയുടെ അരികിൽ ഇരിക്കുന്നു. തോളത്തു പിടിച്ചു കുലുക്കി കൊണ്ട് വിളിക്കുന്നു  "എടാ... ..എഴുന്നേൽക്കു... എന്തൊരു കോലമാടാ ഇത്".
പളനി പതിയെ കണ്ണ് തുറന്നു നോക്കുന്നു... " ആ നീയോ.. നീ എപ്പോൾ വന്നു.. ഇന്ന് ഒരിടത്തു ജോലി അന്വേക്ഷിച്ചു പോയിട്ട് വന്നു കേറിയതേയുള്ളു... ഒരുപാട് ദൂരം നടക്കേണ്ടി വന്നു.. നല്ല ക്ഷീണം "
ഫൈസൽ: “നീയെന്താ ആരോടും മിണ്ടാതെ... ഭക്ഷണം ഒന്നും കഴിക്കാതെ...”
പളനി; "ഒന്നുമില്ല ഞാൻ ഈ റൂമിലുള്ളോർകു ഒരു ബുദ്ധിമുട്ടു ആണെന്ന് തോന്നി അതാ "
ഫൈസൽ: "യാതൊന്നുമില്ല.. നിനക്ക് തോന്നുന്നതാ.. ഇവിടെ പരസ്പരം സഹായിക്കാൻ നമ്മളൊക്കെയല്ലേയുള്ളു. ആർകെങ്കിലും എന്തേലും പറ്റിയാൽ കൂടെ താമസിക്കുന്നവരെ കാണു.  ഞാൻ ഫുഡ് കൊണ്ട് വന്നിട്ടുണ്ട് നീ കൈ കഴുകിയിട്ടു വന്നു കഴിക്കു." തോളത്തു തട്ടി ആശ്വസിപ്പിക്കുന്നു.
പളനി കൈ എടുത്തു മാറ്റി കൊണ്ട് സങ്കടത്തോടെ: "വേണ്ടടാ... ഞാൻ ഇനിം എങ്ങനെ നാട്ടിൽ പോവും... ഇവിടെയും അവിടെയും എല്ലാം കടമാണ്... എങ്ങനെ ഞാൻ അത് വീട്ടും... ദാ  ഇയാൾക്ക് വരെ  ക്യാഷ് കൊടുക്കാനുണ്ട്... എന്തെങ്കിലും ലേബർ ജോലിയെങ്കിലും നീ എനിക്ക് വാങ്ങി .തരണം. എനിക്ക് ഇവിടെ നീ മാത്രമേ ഉള്ളു ഫ്രണ്ട് ആയിട്ടു.. "
ഫൈസൽ: "എടാ.. നീ ഇങ്ങനെ വിഷമിക്കാതെ.. നീ എഴുന്നേൽക്കു... കാര്യങ്ങൾ ഞാൻ പിന്നെ പറയാം..."
ഫൈസൽ പളനിയെ പിടിച്ചു എഴുന്നേല്പിക്കുന്നു. ഉന്തി തള്ളി ബാത്റൂമിലേക്കു പറഞ്ഞു വിടുന്നു.
പളനി തിരിച്ചു മുഖം തുടച്ചു കൊണ്ട് കയറി വരുന്നു...
വിഷമിച്ചു തല കുമ്പിട്ടു കസേരയിൽ ഇരിക്കുന്നു...
ഫൈസൽ അവന്റെ തോളത്തു പിടിച്ചു കൊണ്ട്...മുഖം പിടിച്ചു കൊണ്ട്..."ഡാ ഇങ്ങോട്ടു നോക്ക്... ഇതെന്റെ ഒരു സുഹൃത്ത് ആണ്... ഇവിടെ ഒരു ചെറിയ കമ്പനി നടത്തുന്നു... വലിയ കമ്പനിയൊന്നും അല്ല.. നിന്റെ കാര്യം ഞാൻ അയാളോട് പറഞ്ഞു. നിന്നെ ഹെല്പ് ചെയ്യാമെന്ന് പറഞ്ഞു..."
പളനിയുടെ മുഖത്ത് സന്തോഷം. ചെറുതായി ചിരിക്കുന്നു.
പ്രതീക്ഷയോടെ നോക്കുന്നു. ഫൈസലിന്റെ കൈ പിടിച്ചു നെഞ്ചോടു ചേർക്കുന്നു... "താങ്ക്സ് ഡാ...."
ഫൈസൽ പളനിയുടെ കൈ വിടിവിച്ചുകൊണ്ടു... "നീ താങ്ക്സ് പറയേണ്ടത് എനിക്കല്ല... ഇവനാണ്... നിന്റെ അവസ്ഥ പറഞ്ഞപ്പോൾ നിന്നെ ഓഫീസിൽ അസിസ്റ്റന്റ് ആയി നിയമിക്കാമെന്ന് ഇവനാണ് പറഞ്ഞത്... നിനക്ക് കിട്ടിയിരുന്ന സാലറി ഒന്നും ഉണ്ടാവില്ല..അതിൽ കുറവായിരിക്കും.. എന്നാലും അതുമതി എന്ന് ഞാൻ ഇവനോട് പറഞ്ഞു.... നീ ഓകെയല്ലേ"
ഓക്കേ ഓക്കേ ...താങ്ക്സ് സർ.. ദൈവം അനുഗ്രഹിക്കട്ടെ.. അയാളുടെ നേരെ രണ്ടു കൈയും നീട്ടി ഷേക്ക് ഹാൻഡ് ചെയ്യുന്നു.
ഫൈസൽ: "നീ നാളെ മുതൽ ജോലിക്കു പൊക്കോ.... താമസ സൗകര്യം അയാൾ തരും... ഇവിടെ നീ ഇങ്ങനെ കിടക്കാൻ പാടില്ല.. നിനക്ക് ക്യാഷ് വേണമായിരുന്നേൽ എന്നോട് ചോദിക്കാമായിരുന്നു...നമ്മളൊക്കെ ഇല്ലെടാ ഇവിടെ..ആർക്കാണ് ഇങ്ങനെയൊക്കെ സംഭവിക്കാത്തത് "
എല്ലാവരും സന്തോഷത്തോടെ കെട്ടിപ്പിടിക്കുന്നു.
ചിരിച്ചു കൊണ്ട് നിൽക്കുന്ന അഭിനേതാക്കൾ...


****ശുഭം*****

Wednesday, 22 March 2017


Tree and Birds - A Mural concept. 
I always like to do such kind of Mural Designs. I wish one day I can do a Mural Design which inspires all.